ഭരണനേട്ടങ്ങളിതാ ജനങ്ങളുടെ സമക്ഷത്തേക്ക്; രണ്ടാം എൽഡിഎഫ് സർക്കാറിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

LDF Progress Report 2026

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനസമക്ഷത്തേക്ക് അഭിമാനപൂർവം അവതരിപ്പിക്കുന്ന ഒരു സർക്കാർ ഇടതുപക്ഷ സർക്കാർ മാത്രം. പ്രകടന പത്രികയിൽ പറഞ്ഞ വാ​ഗ്ദാനങ്ങളെല്ലാം യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിനെത്തന്നെ ജനങ്ങൾ ഇനിയും ഭരണമേൽപ്പിക്കുമെന്നുറപ്പ്.

ലൈഫ് പദ്ധതി വഴി 5 ലക്ഷം വീടുകളാണ് സംസ്ഥാനത്ത് ഈ സർക്കാർ നിർമ്മിച്ചു നൽകിയത്. പുനർഗേഹം പദ്ധതി വഴി മൽസ്യ തൊഴിലാളികൾക്ക് 2682 വീടുകൾ യാഥാർഥ്യമാക്കി, 738 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ ഒരുക്കി. 4,56,689 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. അതിദാരിദ്യത്തെ കേരളത്തിൽ നിന്ന് തുടച്ചു നീക്കാനായതും ഈ സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനമാണ്. 64,006 കുടുംബങ്ങളെയാണ് സർക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയത്.

ALSO READ: ആവേശമായി ക്യാപ്റ്റൻ്റെ ധർമടത്തെ പര്യടനങ്ങൾ

പെൻഷൻ 2000 ആക്കി ഉയർത്തിയ സർക്കാർ സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ 35നും 60നും ഇടയിൽ പ്രായമുള്ള, മറ്റ് വരുമാനമില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായവും ലഭ്യമാക്കി. കൂടാതെ വിദ്യാർഥികൾക്കും 1000 രൂപ പ്രതിമാസം ധനസഹായം നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News