
കേരളത്തിലെ നിയമസഭാ തെരഞ്ഞടുപ്പിൽ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമ്പോള്‍, എല്‍ഡിഎഫ് 55മുതല്‍ 73 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. എന്‍ഡിഎ മൂന്ന് മുതല്‍ പതിനൊന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്.
മുന്നണികൾ തമ്മിലുള്ള അന്തരം കേവലം അഞ്ച് സീറ്റുകൾ മാത്രമായിരിക്കുമെന്നും യുഡിഎഫിന് നേരിയ മുന്തൂക്കം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ എൽ.ഡി.എഫ് 55 മുതൽ 73 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ, യു.ഡി.എഫ് 60 മുതൽ 70 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്ന് ചാണക്യ വിലയിരുത്തുന്നു. ബി.ജെ.പിക്ക് 3 മുതൽ 11 വരെ സീറ്റുകൾ ലഭിച്ചേക്കാം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ 30 ശതമാനത്തിലധികം ആളുകൾ പിന്തുണയ്ക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 20 ശതമാനം ആളുകൾ മാത്രമാണ്. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും എൽ.ഡി.എഫിന് ഇത്രയധികം സീറ്റുകൾ പ്രവചിക്കപ്പെടുന്നത് സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഇല്ലെന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. തമിഴ്‌നാട്ടിൽ ഡി.എം.കെ ഭരണം നിലനിർത്തുമെന്നും പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ എത്തുമെന്നുമാണ് ചാണക്യയുടെ പ്രവചനം.
ALSO READ: പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പ്രവചനമില്ല; പിൻവാങ്ങി ആക്സിസ് മൈ ഇന്ത്യ
മെയ് 4-ന് ആണ് വോട്ടെണ്ണൽ നടക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടര്‍മാര്‍ക്കിടയില്‍ നടത്തുന്ന സര്‍വേകളെ അടിസ്ഥാനമാക്കിയുള്ളതാണ് എക്‌സിറ്റ് പോളുകള്‍, അതിനാല്‍ ഇവ എപ്പോഴും കൃത്യമാകണമെന്നില്ല. അതുകൊണ്ടു തന്നെ വിധിയറിയാൻ മെയ് 4 വരെ കാത്തിരിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

