രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍. കെപിസിസിയുടെ നിലപാട് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. അതേസമയം ചടങ്ങില്‍ ഒരിക്കലും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. പരസ്യപ്രതികരണത്തില്ലാതെ ലേഖനത്തില്‍ നിലപാട് ഒതുക്കിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അതേസമയം പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെ പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.

READ ALSO:പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ യുഡിഎഫില്‍ വലിയ അതൃപ്തി ഉണ്ട്. ലീഗിലും ന്യൂനപക്ഷ സംഘടനകളിലും പ്രതിഷേധം ശക്തമാണ്. ഇതോടെ കേരളത്തിലെ നേതാക്കള്‍ വെട്ടിലായി. മാധ്യമങ്ങളോട് നേതാക്കള്‍ പറയുന്നതുപോലും പരസ്പര വിരുദ്ധമാണ്. പക്ഷേ ചടങ്ങില്‍ ഒരിക്കലും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. അതേസമയം പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെ പിന്തുണച്ചാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

പക്ഷെ എല്ലാ കാര്യത്തിലും പലതവണ പ്രതികരിക്കുന്ന വി ഡി.സതീശന്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തില്ല. വര്‍ത്തമാന പത്രങ്ങളിലെ ലേഖനത്തില്‍ ഒതുക്കി ഒഴിയുകയാണ് സതീശന്‍. ഗാന്ധിജി രാമനെ തേടിയത് ക്ഷേത്ര മതിലുക്കള്‍ക്കുള്ളില്‍ അല്ലെന്നാണ് സതീശന്‍ ലേഖനത്തില്‍ പറയുന്നത്.

READ ALSO:ക്ഷേത്രത്തിൽ സ്വർണമാല മോഷണം; മൂന്ന് തമിഴ് സ്ത്രീകൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News