പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

niyamasabha

പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു ഡി എഫിന്റെ സ്പീക്കർ സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. എൽ ഡി എഫി ന്റെ സ്പീക്കർ സ്ഥാനാർഥി എ സി മൊയ്തീനാണ്. ആദ്യമായി എൻ ഡി എ കേരള നിയമസഭയിൽ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ ഇത്തവണ നിർത്തുന്നുണ്ട്.

ബി ബി ഗോപകുമാറാണ് എൻ ഡി എ യുടെ സ്പീക്കർ സ്ഥാനാർഥി. രാവിലെ 9 മണിക്കാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടക്കുക. തുടർന്ന് വോട്ടെണ്ണലും സ്പീക്കർ സ്ഥാനത്തേക്ക് വിജയിക്കുന്നയാളുടെ ചുമതല ഏൽക്കലും നടക്കും. ഇന്നലെ സഭയിലെ 139 എം എൽ എമാരും സത്യ പ്രതിജ്ഞ ചെയ്തിരുന്നു.

Also read: യുഡിഎഫ് അധികാരത്തിലേറിയ ദിവസം ട്രഷറി ബാലൻസ് എത്രയായിരുന്നു? നയാപൈസ ഇല്ലെങ്കിൽ 1070 കോടി രൂപ എങ്ങനെ അനുവദിച്ചു? : ഡോ. തോമസ് ഐസക്

മുഖ്യമന്ത്രി വി ഡി സതീശൻ 105-ാമതും പിണറായി വിജയൻ 133-ാമതുമായാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. എൽ ഡി എഫ് എം എൽ എ മാരെല്ലാം സഗൌരവമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News