പൊള്ളും ചൂടിൽ നേടാം 10 കോടി രൂപ; സമ്മർ ബമ്പര്‍ വിപണിയിലെത്തി

kerala-lottery-summer-bumper

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മര്‍ ബമ്പറിന് ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകള്‍ക്കും നല്‍കും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പുതിയ സമ്മര്‍ ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തത്.

250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രില്‍ രണ്ടാം തീയതി രണ്ടു മണിയ്ക്കാണ് ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.

Read Also: ഗയ്‌സ് എന്നെയിനി അങ്ങനെ വിളിക്കേണ്ട കേട്ടോ! പേരുമാറ്റി സൊമാറ്റോ, അടിമുടി മുഖം മിനുക്കി

അതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- നവവത്സര ബമ്പര്‍ ഭാഗ്യക്കുറി (ബിആര്‍ 102) കഴിഞ്ഞ ദിവസം നറുക്കെടുത്തിരുന്നു. ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന ടിക്കറ്റിനാണ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ അനീഷ് എല്‍വി എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. സത്യൻ എന്നയാൾക്കാണ് ഒന്നാം സമ്മാനം അടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News