സംസ്ഥാനത്ത് മെഡിക്കല്‍ പി ജി അഡ്മിഷൻ ലക്ഷ്യമിടുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണേ; അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം നേടാൻ മണിക്കൂറുകള്‍ മാത്രം

medical-pg-kerala

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ വെബ്സൈറ്റില്‍ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ 28ന് വൈകിട്ട് 4നകം ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. ഫോണ്‍: 0471 2525300.

Read Also: ഗവണ്‍മെന്റ് ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒ‍ഴിവ്; അഭിമുഖം

ഡി എന്‍ ബി: അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 ലെ ഡി എന്‍ ബി (പോസ്റ്റ് എം ബി ബി എസ്) ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ഫെബ്രുവരി 28 വൈകിട്ട് 4ന് മുമ്പ് ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. ഫോണ്‍: 0471-2525300.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News