
ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ പുരുഷ ഫുട്ബോളിൽ കേരളത്തിന് ഫൈനൽ പ്രവേശനം. സെമിയിൽ അസമിനെ തോൽപ്പിച്ചാണ് കേരളം ഫൈനൽ പോരാട്ടത്തിനുള്ള യോഗ്യത നേടിയത്. ഷൂട്ടൗട്ടിൽ 3-2നാണ് കേരളം അസമിനെ പരാജയപ്പെടുത്തിയത്.
ഇരുപത്തേഴുവർഷത്തെ ഇടവേളയ്‌ക്കു ശേഷം ദേശീയ ഗെയിംസിൽ ഫുട്‌ബോളിൽ സ്വർണ നേട്ടം സ്വന്തമാക്കാനാണ് കേരളം ഫൈനലിലേക്ക് ഇറങ്ങുന്നത്. ഇത് വരെ 38-ാമത് ദേശീയ ഗെയിംസിൽ ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി 24 മെഡലുകളോടെ എട്ടാം സ്ഥാനത്താണ് കേരളം.
Also Read: ഇന്ത്യക്കാരനായ ഏക എലൈറ്റ് അമ്പയര്‍ പാക്കിസ്ഥാനിലേക്കില്ല
ഒമ്പതാം ദിനമായ ഇന്ന് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ നാല് മെഡലുകളാണ് കേരളം സ്വന്തമാക്കിയിട്ടുള്ളത്. അതിൽ നാല് മെഡലുകളും ലഭിച്ചത് വനിതകളുടെ തുഴച്ചിലിൽ നിന്നാണ്. വെള്ളത്തിൽ നിന്ന് മെഡലുകൾ കോരിയെടുത്ത കേരളത്തിനായി വാട്ടർപോളോയിൽ വനിതാ ടീമും സ്വർണം നേടിയിരുന്നു.
നീന്തൽക്കുളത്തിൽ കേരളത്തിന്റെ പൊൻമീനായി നീന്തിതുടിച്ച ഹർഷിത ജയറാം മൂന്ന് സ്വർണം സ്വന്തമാക്കി. ഇത്തരമൊരു മെഡൽ വേട്ട സ്വന്തമാക്കുന്ന ആദ്യ മലയാളി വനിതാതാരമാണ് ഹർഷിത. 100 മീറ്റർ 50 മീറ്റർ, 200 മീറ്റർ ബ്രസ്‌റ്റ്സ്‌ട്രോക്കിലാണ് ഹർഷിത മെഡലുകൾ സ്വന്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

