അഞ്ച് വർഷത്തിൽ പൂർത്തിയാക്കിയത് 200 പാലങ്ങൾ; സന്തോഷ വാർത്ത പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

kerala developments in bridges

അഞ്ച് വർഷത്തിൽ 200 പാലങ്ങൾ പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. നൂറ് പാലങ്ങൾ നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഇടതുപക്ഷ സർക്കാർ 200 പാലങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് നൽകിയത്. ഇതിൻ്റെ സന്തോഷം ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.

2021 ൽ പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം വെച്ചത്. ഇതിൻ്റെ ഭാഗമായി പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുവാൻ പ്രത്യേക സംവിധാനം ആരംഭിച്ചിവെന്നും ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണ് എന്നുമാണ് മന്ത്രി ഫേസ്ഹുക്കിൽ കുറിച്ചിരിക്കുന്നത്.

Also read: അഴീക്കോടിന്റെ മുഖച്ഛായ മാറി; അഞ്ച് വർഷം കൊണ്ട് 5,962 കോടിയുടെ വികസന വിപ്ലവം

പൊതുമരാമത്ത് വകുപ്പിൻറെ പാലങ്ങൾ വിഭാഗം, ദേശീയപാതാ വിഭാഗം, കെസ്ടിപി, ആർബിഡിസികെ, കെആർഎഫ്ബി എന്നീ വിംങുകളുടെ നേതൃത്വത്തിലാണ് പാലങ്ങൾ പൂർത്തീകരിച്ചത്. സമയബന്ധിതമായി നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മന്ത്രി മുഹമ്മദ് റിയാസ് നിരന്തരം റിവ്യൂ യോഗങ്ങൾ ചേരുകയും പ്രവൃത്തി നടക്കുന്നയിടങ്ങളിൽ നേരിട്ട് പരിശോധന നടത്താറുമുണ്ടായിരുന്നു. നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതയോഗ്യമായ പാലങ്ങളുടെ എണ്ണമാണ് ഇപ്പോൾ മന്ത്രി പുറത്തുവിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

200 പാലങ്ങൾ
പൂർത്തിയാക്കി..
Bridge@200, 2021 ൽ പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം വെച്ചത്. ഇതിൻ്റെ ഭാഗമായി പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുവാൻ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ.. ഈ വിജയത്തിന് വേണ്ടി കൂടെനിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News