സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു; ഇന്ന് യെല്ലോ അലേർട്ട് നാല് ജില്ലകളില്‍

kerala rain today

സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

ALSO READ: പുഴുവരിച്ച സിസ്റ്റം; മാനന്തവാടി മെഡിക്കൽ കോളേജിന്റെ ക്രൂരത കാൻസ‌ർ രോ​ഗിയായ ആദിവാസി വയോധികനോട്

മറ്റ് ജില്ലകളിലൊന്നും നിലവില്‍ മ‍ഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മ‍ഴയ്ക്കും സാധ്യതയുള്ളയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നാളെ ഒരു ജില്ലകളിലും നിലവിൽ മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലായി മഴ കുറയുന്നതായാണ് കാണുന്നത്. മലയോര മേഖലകളിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. അതേസമയം മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

The southwest monsoon has weakened across Kerala, with the IMD issuing a yellow alert only for Pathanamthitta, Kottayam, Ernakulam and Idukki districts. No rain warning has been issued for tomorrow.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News