വെറും പത്ത് മിനുട്ട് കൊണ്ട് ഒരു വെറൈറ്റി കടലക്കറി ട്രൈ ചെയ്താലോ ?

വെറും പത്ത് മിനുട്ട് കൊണ്ട് ഒരു വെറൈറ്റി കടലക്കറി ട്രൈ ചെയ്താലോ ? സാധാരണ നമ്മള്‍ ഉണ്ടാക്കുന്നതില്‍ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല കിടിലന്‍ ടേസ്റ്റില്‍ തയ്യാറാക്കാം കടലക്കറി

Also Read : ഇങ്ങനെ ഉണ്ടാക്കിക്കൊടുത്താല്‍ കുട്ടികള്‍ വയറുനിറയെ കഴിക്കും ബ്രഡ് ഓംലറ്റ്

ചേരുവകള്‍

കടല – 1 കപ്പ് (200 ഗ്രാം, വെള്ളത്തില്‍ കുതിര്‍ത്തു വച്ചത്)

സവാള – 1

ചെറിയ ഉള്ളി – 7 എണ്ണം

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍

കശ്മീരി മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍

ഗരം മസാലപ്പൊടി – 1/2 ടീസ്പൂണ്‍

തേങ്ങാപ്പാല്‍ – 1 കപ്പ്

തയാറാക്കുന്ന വിധം

കടലയില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ച് എടുക്കാം.

ഒന്നര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക

കടുകും ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേര്‍ത്ത് വഴറ്റി എടുക്കുക

ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ക്കണം.

നന്നായി ചൂടായ ശേഷം വേവിച്ചു വച്ചിരിക്കുന്ന കടല ചേര്‍ക്കാം.

തിളച്ചു തുടങ്ങുമ്പോള്‍ ഒരു കപ്പ് തേങ്ങാപ്പാലും ആവശ്യത്തിന് മല്ലിയിലയും ചേര്‍ത്ത് വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News