കാലാവസ്ഥ നിരീക്ഷണത്തിന് ഡോപ്ലർ റഡാറുകളടക്കം ആധുനിക സംവിധാനങ്ങൾ കേരളത്തിന് അനുവദിക്കണം: എ.എ റഹീം എം.പി

കാലാവസ്ഥ നിരീക്ഷണത്തിനായ് ഡോപ്ലർ റഡാറുകളടക്കം ആധുനിക സംവിധാനങ്ങൾ കേരളത്തിന് അനുവദിക്കണമെന്ന് എ.എ റഹീം എം.പി. ആഗോളതാപനം മൂലം ക്രമാതീതമായ കാലാവസ്ഥാ വ്യതിയാനമാണ് കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും, ഇതിനോടകം തന്നെ നിരവധിയായ പ്രകൃതിക്ഷോഭങ്ങളെ സംസ്ഥാനം നേരിട്ടിട്ടുണ്ടെന്നും രാജ്യസഭയിൽവെച്ച് റഹീം എം പി പറഞ്ഞു.

ALSO READ: ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിന് ആശ്വാസം; 44 എംഎല്‍എമാര്‍ ഹൈദരാബാദില്‍

‘2017 ലെ ഓഖി ചുഴലിക്കാറ്റ് മൂലം 97 പേരുടെ ജീവൻ നഷ്ടപ്പെടുകയും നൂറ്റമ്പതോളം കുടുംബങ്ങളുടെ വാസസ്ഥലം നഷ്ടമാവുകയും ചെയ്തു. 2018 ലെ പ്രളയം മൂലം 450 പേർ മരിക്കുകയും 44 ആയിരം കോടിയോളം രൂപയുടെ നാശനഷ്ടവും ഉണ്ടായി. സമാനമായി 2019 ലെ പ്രളയത്തിലും നൂറിലധികം ആൾക്കാർ മരിക്കുകയും നിരവധി നാശ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു’, റഹീം എം പി വ്യക്തമാക്കി.

‘കാലാവസ്ഥാ നിരീക്ഷണത്തിന് ആധുനികമായ സംവിധാനങ്ങൾ ഇല്ല എന്നതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. പൂർണമായി മെട്രോളജിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റിയ റഡാർ കൊച്ചിയിൽ മാത്രമാണുള്ളത്. പഴയ സാങ്കേതിക വിദ്യ എന്ന് മാത്രമല്ല അത് മുഴുവൻ സമയവും പ്രവർത്തന ക്ഷമമല്ലതാനും. തിരുവനന്തപുരത്തുള്ള റഡാർ ISRO യുടെ ഉടമസ്ഥതയിൽ ആയതിനാൽ മുഴുവൻ സമയ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കാനാവില്ല. കൂടാതെ ഉത്തര കേരളത്തിൽ ഇതിനായി പ്രത്യേക സംവിധാനങ്ങളൊന്നും ഇല്ല’, അദ്ദേഹം പറഞ്ഞു.

ALSO READ: ഗ്യാൻവാപി മസ്ജിദിലെ പൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

‘2013 മുതൽ കേരളം ആധുനിക റഡാറുകൾക്ക് വേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുന്നുണ്ട്. എന്നാൽ ഒരുവിധത്തിലുള്ള നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും, പ്രകൃതി ക്ഷോഭങ്ങളെ നേരിടാനും, കൃത്യമായ കാലാവസ്ഥാ നിരീക്ഷണത്തിനുമായി ആധുനിക ഡോപ്ലർ റഡാറുകൾ ഉത്തര- മധ്യ – ദക്ഷിണ കേരളത്തിൽ സഥാപിക്കണം’, സ്പെഷ്യൽ മെൻഷനിലൂടെ കേന്ദ്ര സർക്കാരിനോട് എ എ റഹീം എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. കൂടാതെ ഇടുക്കിയെ പ്രത്യേക മേഖലയായി പരിഗണിച്ച് പ്രത്യേകമായി X-band മിനി ഡോപ്ലർ റഡാർ സ്ഥാപിക്കണമെന്നും എം പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News