
കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ അസോസിയേഷനിലെ തമ്മിലടി തുടരുകയാണ്. ഗ്രൂപ്പ് തിരിഞ്ഞ് രണ്ടായി പിളർന്ന ഇരു വിഭാഗങ്ങളെയും ഒന്നിപ്പിക്കാനുളള കെപിസിസി നേതൃത്വത്തിൻ്റെ നീക്കങ്ങളും ഫലം കണ്ടില്ല. ഉമ്മൻചാണ്ടി അനുസ്മരണം ഗ്രൂപ്പ് തിരിഞ്ഞ് നടത്താൻ ഒരുങ്ങുകയാണ് രണ്ട് വിഭാഗവും.
ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് എൻജിഒ അസോസിയേഷൻ രണ്ടായി പിളർന്നത്. വി.ഡി സതീശൻ പക്ഷവും കെ. സുധാകരൻ പക്ഷവും വെവ്വേറെ കമ്മിറ്റികളുണ്ടാക്കി പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വിഡി സതീശൻ പക്ഷം പ്രസിഡൻ്റായി എ.എം ജാഫർ ഖാനെയും ജനറൽ സെക്രട്ടറിയായി ജി.എസ് ഉമാശങ്കറിനെയും തിരഞ്ഞെടുത്തു. ചവറ ജയകുമാറും തോമസ് ഹെർബിറ്റുമാണ് സുധാകരപക്ഷ ഭാരവാഹികൾ. സംസ്ഥാനതലത്തിൽ ഉണ്ടായ പിളർപ്പിന് ശേഷം ഇരുവിഭാഗവും പരസ്പരം ജില്ലാ പ്രസിഡണ്ടുമാരെ പുറത്താക്കി പകരക്കാരെ നിശ്ചയിച്ചു. കെ സുധാകരൻ Kpcc പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ ഇരു വിഭാഗത്തെയും ഒന്നിപ്പിക്കാൻ KPCC ശ്രമം തുടങ്ങിയിരുന്നു. KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്
ഇരുവിഭാഗത്തോടും ഗ്രൂപ്പ് തിരിഞ്ഞുള്ളപരിപാടികൾ നിർത്തി വെക്കാൻ നിർദ്ദേശം നൽകിയെങ്കിലും വിവിധ ജില്ലകളിൽ വിഭാഗീയമായി തന്നെയാണ് പരിപാടികൾ നടന്നുവരുന്നത്.
കഴിഞ്ഞ ദിവസം Aicc ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തമ്മിലടിക്കുന്ന എൻജിഒ അസോസിയേഷൻ നേതാക്കളെ പരസ്യമായി ശാസിച്ചിരുന്നു.
ഗോൾഡൻ ജൂബിലി വർഷത്തിൽ സംഘടനാ പ്രവർത്തനം നിശ്ചലമായ അവസ്ഥയിലാണ്.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഗ്രൂപ്പ് തിരിഞ്ഞ് നടത്താൻ തീരുമാനിച്ചരിക്കുകയാണ് ഇരുവിഭാഗവും.ചവറ ജയകുമാറിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണസമ്മേളനം കെ. മുരളിധരനാണ് ഉദ്ഘാടനം ചെയ്യുന്നത്.മറുവിഭാഗം ബ്രാഞ്ച് തലങ്ങളിലാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്.ഗ്രൂപ്പ് തിരിഞ്ഞുളള പ്രവർത്തന്നങ്ങൾ പാടില്ലെന്ന കെ.പി.സി.സി നേതൃത്വത്തിൻ്റെ താക്കീതിനെ പൂർണ്ണമായും തളളിക്കൊണ്ടാണ് രണ്ട് വിഭാഗങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ട് പോകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

