കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. 3 ദിവസങ്ങളിലായി ചേരുന്ന സമ്മേളനം സംസ്ഥാന കൗൺസിലോടെ ആരംഭിച്ചു. വൈകീട്ട് കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Also read:പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പതാക ഉയർന്നു. പ്രതിനിധി സമ്മേളനനഗറിൽ സംസ്ഥാന പ്രസി. എം വി ശശിധരൻ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ യോഗം പുതിയ കൗൺസിൽ, ഭാരവാഹികൾ എന്നിവരെ തെരഞ്ഞെടുക്കും. ജീവനക്കാരുടെ പ്രകടനം ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് 4 ന് ആരംഭിച്ച് കടപ്പുറത്തെ ഫ്രീഡം സ്ക്വയിൽ സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എം എ അജിത് കുമാർ അറിയിച്ചു.

Also read:പാഠ്യപദ്ധതിയില്‍ ശ്രീരാമനും ശ്രീകൃഷ്ണനും; സ്‌കൂള്‍ ,കോളേജ് തലങ്ങളില്‍ നടപ്പിലാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്

നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌ത ഉദ്ഘാടനം ചെയ്യും. 302 വനിതകൾ ഉൾപ്പടെ 931 പേർ 23, 24 തിയതികളിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ഫെഡറലിസം തകർത്ത് കേന്ദ്ര സർക്കാർ, പ്രതിരോധം തീർത്ത് കേരളം എന്ന വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. നവകേരളവും സിവിൽ സർവീസിൻ്റെ നവീകരണവും സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News