നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നും തുടരും

നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നും തുടരും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഭരണപക്ഷ അംഗങ്ങള്‍ ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  സഭ ബഹിഷ്‌കരിച്ചതിനാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് ഉണ്ടായിരുന്നില്ല.

ഇന്നും സഭ പ്രക്ഷുബ്ദ്ധമാക്കുന്ന നിലപാട് തുടരാനാണ് പ്രതിപക്ഷ തീരുമാനം. കഴിഞ്ഞ ദിവസം പെന്‍ഷന്‍ വിഷയത്തില്‍ ഊന്നിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ ഊന്നി സഭ പ്രക്ഷുബ്ധമാക്കാനാണ് തീരുമാനം.

Also Read : ഹേ റാം ! രാഷ്ട്രപിതാവിന്റെ രക്തംപുരണ്ട ഇന്ത്യയ്ക്ക് 76

ആരംഭവും അവസാനവും വായിച്ച്‌ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച ഗവർണർക്കെതിരെ ക‍ഴിഞ്ഞദിവസം  നിയമസഭയിൽ  രൂക്ഷ  വിമർശനമുയര്‍ന്നിരുന്നു.  ക‍ഴിഞ്ഞദിവസത്തെ  നന്ദിപ്രമേയ ചർച്ചയിലാണ്‌ ഗവർണറുടെ നിലവിട്ട കളിക്കെതിരെ സഭ ആഞ്ഞടിച്ചത്‌.  ഗവർണർക്കെതിരെ സംസാരിക്കാനാകാത്തതുകൊണ്ടാണ്‌ പ്രതിപക്ഷം  ചർച്ച ബഹിഷ്‌കരിച്ച്‌  ഇറങ്ങിപ്പോയതെന്ന  വിമർശവും   ഉയർന്നു.

ബിജെപി ഇതര സർക്കാരുകളെ പ്രയാസപ്പെടുത്താനും ശ്വാസംമുട്ടിക്കാനുമാണ്‌ കേന്ദ്രം ഗവർണർപദവി ഉപയോഗിക്കുന്നതെന്ന്‌ നന്ദിപ്രമേയം അവതരിപ്പിച്ച്‌ ഇ ചന്ദ്രശേഖരൻ പറഞ്ഞു.  നയപ്രഖ്യാപനം പൂർണമായി വായിക്കാതിരുന്നതും നിലമേലിൽ നടത്തിയ പ്രകടനവുമെല്ലാം ഗവർണർ പദവിക്ക്‌ യോജിച്ചതല്ലെന്ന്‌ ചർച്ച തുടങ്ങിവച്ച കെ കെ ശൈലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News