കേരളം നമ്പര്‍ വണ്‍ അല്ലെന്ന് സ്ഥാപിക്കാൻ ശ്രമം; മാത്യു കുഴല്‍നാടനെ പൊളിച്ചടുക്കി കൈരളി റിപ്പോര്‍ട്ടര്‍

കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം പൊളിച്ചടുക്കി കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍. കണക്കുകള്‍ സഹിതമുള്ള ചോദ്യങ്ങളോട് തട്ടിക്കൂട്ട് മറുപടികള്‍ നല്‍കി രക്ഷപ്പെടാനായിരുന്നു കു‍ഴല്‍നാടന്റെ ശ്രമം. ശശി തരൂര്‍ ലേഖനത്തിലും പിന്നീട് വാര്‍ത്താസമ്മേളനത്തിലും പറഞ്ഞതില്‍ തെറ്റുണ്ടോയെന്ന ചോദ്യത്തോട്, തെറ്റില്ലെന്നും മിസ് ലീഡിങ് ആണെന്നുമായിരുന്നു മറുപടി.

ഗ്ലോബല്‍ എക്കോ സിസ്റ്റം റിപ്പോര്‍ട്ട്, നീതി ആയോഗ് കണക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ കേരളത്തിന്റെ കുതിച്ചുചാട്ടത്തെ സംബന്ധിച്ച് ലേഖനത്തില്‍ എ‍ഴുതിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വലിയ കുതിച്ചുചാട്ടമുണ്ടായി. 28ാം സ്ഥാനത്തായിരുന്ന കേരളം 26 ആയെന്നും 26ല്‍ നിന്ന് ഒന്നിലേക്ക് കേരളം വന്നുവെന്നുമുള്ള വസ്തുതയോട് തൊടുന്യായം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു കു‍ഴല്‍നാടന്‍.

Read Also: ശശി തരൂരിന്റെ സര്‍ക്കാര്‍ അനുകൂല പ്രസ്താവന; തിരിച്ചടി നേരിട്ട് കേരളത്തിലെ കോണ്‍ഗ്രസ്

അതൊക്കെ ശരിയാണെങ്കിലും നമ്പര്‍ വണ്‍ ആണെന്ന് മാത്രം പറയരുത് എന്നായിരുന്നു ഒടുവില്‍ കു‍ഴല്‍നാടന്‍റെ ആയുധംവെച്ചുള്ള കീ‍ഴടങ്ങല്‍. ഇതുകൊണ്ട് നമ്പര്‍ വണ്‍ ആയി എന്ന് പ്രചരിപ്പിച്ചാല്‍ നമ്മുടെ നേട്ടം ഇത്ര മാത്രമേയുള്ളൂവെന്ന് കരുതുമെന്ന വിചിത്രവാദവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍, ഒന്നും നടന്നിട്ടില്ലെന്ന് പറയുന്നില്ലെന്നും കെ എസ് ഇ ബി, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയെയൊക്കെ അഭിനന്ദിക്കാമെന്നും പറയേണ്ടി വന്നു. ഇവരുടെ പ്രവര്‍ത്തനംകൊണ്ടാണ് നേട്ടമുണ്ടായതെന്നും പറഞ്ഞൊപ്പിച്ച കു‍ഴല്‍നാടന്‍, കേരളത്തെ പരാമര്‍ശിച്ചില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ന്യായീകരിച്ചു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News