കേരളത്തിലുള്ളത് മികച്ച തൊ‍ഴില്‍ സംസ്കാരം: മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യാവസായിക സൗഹൃദ അന്തരീക്ഷം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച തൊഴിൽ സംസ്കാരം ഇപ്പോൾ കേരളത്തിലുണ്ടന്നും, ബഹുരാഷ്ട്ര കമ്പനികൾ പോലും കേരളത്തിൽ നിക്ഷേപത്തിന്  തയ്യാറാവുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായുള്ള വിഷൻ 1000 പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

മാറുന്ന കാലത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത്  സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച തൊഴിൽ സംസ്കാരം ഇപ്പോൾ കേരളത്തിലുണ്ട്. സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം ഒരുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രചരണം ചിലർ നടത്തി. എന്നാൽ ഇത്തരം നടത്തിയവർ നിക്ഷേപം നടത്തിയവരല്ല. നാടിനെ ഇകഴ്ത്തി കാണിക്കുക എന്ന നിക്ഷിപ്ത താൽപര്യങ്ങൾ ഉള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നിൽ. സംരംഭക വർഷം പദ്ധതിയെ ഇകഴ്ത്തി കാണിക്കാൻ ചിലർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായുള്ള വിഷൻ 1000 പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആയിരം സംരംഭങ്ങളെ കണ്ടെത്തി 4 വർഷത്തിനകം  നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റുക എന്നതാണ് ലക്ഷ്യം. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്  തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 500 സംരംഭകരും ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News