പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളം

പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് ഏറ്റവും പുതിയ ഇന്ത്യാ സ്കിൽസ് റിപ്പോർട്ട്. യുഎസിലെ എഡ്യൂക്കേഷണൽ ടെസ്റ്റിംഗ് സർവ്വീസിന്റെ സബ്സിഡിയറി ആയ Wheebox ആണ് ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു.

300 സർവ്വകലാശാലകളിലെ 3.88 ലക്ഷം വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ തൊഴിൽ ക്ഷമതാ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, AICTE, AIU, Google എന്നിവരുമായി സഹകരിച്ചാണ് ഈ റിപ്പോർട്ട് പുറത്തിറക്കുന്നത്. 15 മേഖലകളിലെ 150 കോർപ്പറേഷനുകളും തങ്ങൾക്കനുയോജ്യമായ ടാലന്റ് കാമ്പസിലുണ്ടോ എന്ന അന്വേഷണത്തിൽ പങ്കുചേർന്നു എന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി, നാല് പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്
18-21 വയസ്സ് പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്.പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന രാജ്യത്തെ ആദ്യ 10 നഗരങ്ങളിൽ കൊച്ചി രണ്ടാമതും തിരുവനന്തപുരം നാലാമതുമാണ്.കമ്പ്യൂട്ടർ നൈപുണ്യം അടിസ്ഥാനമാക്കിയാൽ തിരുവനന്തപുരം നഗരം ഒന്നാം സ്ഥാനത്താണ്. കേരളം മൂന്നാം സ്ഥാനത്തും ആണ്.

ഫ്യുച്ചറിസ്റ്റിക് സ്‌കിൽസിലും പൊതുവിജ്ഞാനത്തിലും മുന്നിൽ നിൽക്കുന്ന കേരളം, വിദ്യാഭ്യാസത്തോടുള്ള സന്തുലിതസമീപനം പുലർത്തുന്നതായി റിപ്പോർട്ട് പരാമർശിക്കുന്നുഭാവിയിലെ തൊഴിൽ വിപണിയിൽ നിർണ്ണായകമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമഗ്രമായ പാഠ്യപദ്ധതിയ്ക്ക് കേരളത്തിനുള്ള അംഗീകാരം കൂടിയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ സ്കിൽസ് റിപ്പോർട്ടിൽ സ്റ്റേറ്റ് പാർട്ണറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു എന്നും മന്ത്രി കുറിച്ചു .

ALSO READ: ‘നവകേരള സദസ് നടത്തേണ്ടി വന്നത് ഇന്നത്തെ മാധ്യമ നയം കൂടി കണക്കിലെടുത്ത്’; ഡോ. തോമസ് ഐസക് എ‍ഴുതുന്നു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേരളം സൃഷ്ടിച്ച മറ്റൊരു മാതൃക.
യു.എസിലെ എഡ്യൂക്കേഷണൽ ടെസ്റ്റിംഗ് സർവ്വീസിന്റെ സബ്സിഡിയറി ആയ Wheebox ആണ് ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, AICTE, AIU, Google എന്നിവരുമായി സഹകരിച്ചാണ് ഈ റിപ്പോർട്ട് പുറത്തിറക്കുന്നത്. 300 സർവ്വകലാശാലകളിലെ 3.88 ലക്ഷം വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ തൊഴിൽ ക്ഷമതാ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 15 മേഖലകളിലെ 150 കോർപ്പറേഷനുകളും തങ്ങൾക്കനുയോജ്യമായ ടാലന്റ് കാമ്പസിലുണ്ടോ എന്ന അന്വേഷണത്തിൽ പങ്കു ചേർന്നു.
18-21 വയസ്സ് പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്.
പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന രാജ്യത്തെ ആദ്യ 10 നഗരങ്ങളിൽ കൊച്ചി രണ്ടാമതും തിരുവനന്തപുരം നാലാമതുമാണ്.
കമ്പ്യൂട്ടർ നൈപുണ്യം അടിസ്ഥാനമാക്കിയാൽ തിരുവനന്തപുരം നഗരം ഒന്നാം സ്ഥാനത്താണ്. കേരളം മൂന്നാം സ്ഥാനത്തും.
ഫ്യുച്ചറിസ്റ്റിക് സ്‌കിൽസിലും പൊതുവിജ്ഞാനത്തിലും മുന്നിൽ നിൽക്കുന്ന കേരളം, വിദ്യാഭ്യാസത്തോടുള്ള സന്തുലിതസമീപനം പുലർത്തുന്നതായി റിപ്പോർട്ട് പരാമർശിക്കുന്നു. അറിവ് പകർന്നുനൽകുക മാത്രമല്ല, ഭാവിയിലെ തൊഴിൽ വിപണിയിൽ നിർണ്ണായകമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമഗ്രമായ പാഠ്യപദ്ധതിയ്ക്ക് കേരളത്തിനുള്ള അംഗീകാരം കൂടിയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ.
‘നമ്പർ വൺ ഖേരള’ മെന്ന് നാഴികയ്ക്ക് നാൽപതു വട്ടം പരിഹസിക്കുന്നവരെ വിഷമിപ്പിക്കുന്നതാണ് ഈ റിപ്പോർട്ടെന്ന് തീർച്ച.
ഇന്ത്യ സ്കിൽസ് റിപ്പോർട്ടിൽ സ്റ്റേറ്റ് പാർട്ണറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News