മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

heavy-rain-kerala-

എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

വെളളം കയറി
ശക്തമായ മഴയിൽ ചാലക്കുടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. വെളളാംച്ചിറ – ചാലക്കുടി റോഡ്, വെള്ളംച്ചിറ തിരുത്തി പറമ്പ് റോഡ് മുങ്ങി. നിരവധി വ്യാപാര സ്ഥാനങ്ങളിലേക്കും, വീടുകളിലേക്കും വെള്ളം കയറി. മഴ കനക്കുകയാണെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കേണ്ടിവരും.

Also Read: പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

ഷൊർണൂരിൽ ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനാൽ റോഡ് അടച്ചു. നിലവിൽ വീടുകളിൽ വെള്ളം കയറിയിട്ടില്ല.

കോഴിക്കോട് മലയോര മേഖലിയിൽ മഴ ശക്തമായി, നഗരത്തിൽ ഒറ്റപ്പെട്ട കനത്ത മഴ. കോഴിക്കോട് ചെറുപുഴയും ചാലിയാറും ഇരുവഴിഞ്ഞി പുഴയും താഴ്ന്ന പ്രദേശങ്ങളിൽ കരകവിഞ്ഞൊഴുകുന്നു. മാവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പെരുവയൽ ചാത്തമംഗലം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. മുക്കം നഗരസഭയിലെ പുൽപറമ്പ് കൂളിമാട് റോഡ്, പുൽപറമ്പ് – നായർകുഴി റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

കടലാക്രമണം
പള്ളിത്തുറയിൽ കടലാക്രമണം രൂക്ഷം. മൂന്നു വീടുകൾ ഏതു നിമിഷവും കടലെടുക്കാൻ സാധ്യത. പള്ളിത്തുറയിൽ വി എസ് എസ് സി നോർത്ത് ഗേറ്റിനു സമീപമാണ് കാലാക്രമണം രൂക്ഷമായത്. മൂന്നുമീറ്റർ കൂടി കടൽകയറിയാൽ വീടുകൾ തകരുന്ന അവസ്ഥയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News