
2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനം വിജയം ആണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 3,70,642 പേർ പരീക്ഷ എഴുതി. 2,88,394 പേർ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷം 78.69 ശതമാനം വിജയം ആയിരുന്നു ഉണ്ടായിരുന്നത്. സർക്കാർ സ്കൂളുകളിൽ 73.23% വിജയം നേടി. 30145 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും A പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 39,242 പേർക്കായിരുന്നു ലഭിച്ചിരുന്നത്.
വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്. 83.09% ആണ് വിജയ ശതമാനം. ഏറ്റവും കുറവ് കാസർഗോഡ് ആണ്. 71.09 % ആണ് അവിടെ വിജയ ശതമാനം. 57 സ്കൂളുകൾ 100% വിജയം നേടി.
രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. 70.06% വിജയം ആണ് ഇത്തവണ. 71.42% ആയിരുന്നു കഴിഞ്ഞ വർഷം. പരീക്ഷ എഴുതിയ 26178 കുട്ടികളിൽ 18340 പേർ വിജയിച്ചു.
പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
http://www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
പരീക്ഷാഫലം PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈൽ ആപ്പുകളിലും ലഭ്യമാകും. 4,44,707 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയിട്ടുള്ളത്. 26,178 വിദ്യാർഥികൾ രണ്ടാം വർഷ വി എച്ച് എസ് സി പരീക്ഷയും എഴുതിയിട്ടുണ്ട്. ഹയർ സെക്കൻഡറി, വി എച്ച് എസ് സി വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർഥികളുടെ ഫലമാണ് പുറത്ത് വന്നത്.
എസ്എസ്എല്‍സി ഫലം മെയ് 9നാണ് പ്രഖ്യാപിച്ചത്. 99.5 ശതമാനമായിരുന്നു വിജയം. കഴിഞ്ഞവർഷം 78.69 ശതമാനമായിരുന്നു ഹയർ സെക്കൻഡറിയുടെ വിജയശതമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here