
പത്തനംതിട്ട തണ്ണിത്തോട് രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ്. തണ്ണിത്തോട് മൂഴി പുളിഞ്ചാൻ വീട്ടിൽ അമ്പിളിയെ ആണ് പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ അമ്പിളിയെ കൊണ്ടുപോകാൻ ആംബുലൻസിന് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഭർത്താവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു.
രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം. സഹായം അഭ്യർത്ഥിച്ച് അമ്പിളിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഡ്യൂട്ടിയൽ ഉണ്ടായിരുന്ന പൊലീസുകാർ ഔദ്യോഗിക വാഹനത്തിൽ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അമ്പിളിയുടെ ആരോഗ്യാവസ്ഥ നിലവിൽ തൃപ്തികരമാണ്.
ENGLISH SUMMARY: The police took a woman who was bleeding and in a critical condition in Thannithode, Pathanamthitta, to the hospital in an official vehicle. Ambili, a resident of Thannithode, Moozhi, was taken to the hospital in a police vehicle.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here