കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടോ? ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം: കേരള പൊലീസ്

Chiri Helpline Kerala Police

ലഹരി ഉരയോ​ഗം കുട്ടികളിൽ പിടിമുറുക്കാതിരിക്കാൻ രക്ഷിതാക്കൾ ജാ​ഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശമാണ്. അവരുടെ സൗഹൃദങ്ങൾ, യാത്രകൾ, പെരുമാറ്റങ്ങൾ എന്നിവ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. പല തരത്തിലാണ് ലഹരിയുടെ വേരുകൾ നമ്മൾക്ക് ചുറ്റും വളർന്നിരിക്കുന്നത്. അതിന്റെ വേരുകൾക്കിടയിൽ പുതിയ തലമുറ കുടുങ്ങാതിരിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.

സ്കൂളിൽ നടത്തുന്ന സൂംബ ഡാൻസും, കളി മൈതാനത്തേക്ക് കുട്ടികളെ ആകർഷിക്കുന്ന പദ്ധതികളും ഒക്കെ ലഹരിയുടെ വലയിൽ വീഴാതെ കുട്ടികളെ കാത്തു സൂക്ഷിക്കാൻ വളരെയേറെ ഉപകാരപ്രദമാണ്. മാനസികോല്ലാസത്തോടെ കളിച്ചും, ചിരിച്ചും കുട്ടികൾ വളരുന്ന സാഹചര്യമുണ്ടായാൽ അവരുടെ ചിരി മായുന്നത് നമ്മൾക്ക് കാണേണ്ടി വരില്ല.

Also Read: നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കുട്ടികളുടെ പെരുമാറ്റം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതണ്. അവർ ലഹരി ഉപയോ​ഗിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഭയപ്പെടേണ്ടതില്ല സഹായിക്കാൻ കേരള പൊലീസ് ഉണ്ട്. ബന്ധപ്പെടാം ചിരി ഹെല്പ്ലൈനുമായി. ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം – 9497900200.

കുട്ടികൾക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതാണ് “ചിരി” പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News