ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെ കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ക്ലാസുമായി കേരള പൊലീസ്

വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് നൽകുന്നതിന് കേരള പൊലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് ഇന്ന് വൈകിട്ട് ആറുമണിക്ക് നടക്കും. കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: 2004ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ്; എറണാകുളത്തെ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയോടെ യുഡിഎഫ്

എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് ഏപ്രില്‍ 27 ന് വൈകിട്ട് ആറുമണിക്ക് ഓൺലൈൻ ക്ലാസ് നടക്കുക. ഈ പരമ്പരയിലെ ആദ്യത്തെ ക്ലാസ് തിരുവനന്തപുരം ജില്ലയിലെ ബാങ്ക് ഉപഭോക്താക്കൾക്കായി കഴിഞ്ഞയാഴ്ച സംഘടിപ്പിച്ചിരുന്നു. സൈബര്‍ ഡിവിഷനിലെ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ് നയിക്കുന്നത്.പൊലീസിലെയും വിവിധ ബാങ്കുകളിലെയും മുതിർന്ന ഓഫീസർമാരും സൈബർ വിദഗ്ധരും പങ്കെടുക്കും. കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ക്ലാസ് തത്സമയം കാണാം. മറ്റു ജില്ലകളിലെ ബാങ്കിങ് ഉപഭോക്താക്കള്‍ക്കായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്നും പോസ്റ്റിൽ വ്യക്തമാക്കി.

also read: പത്തനംതിട്ടയില്‍ ഇടത് മുന്നണി തകര്‍പ്പന്‍ വിജയം നേടുമെന്ന് ഡോ. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News