
കര്‍ഷകനായ ഒരു സബ് ഇന്‍സ്പെക്‌റെ പരിചയപ്പെടാം. എറണാകുളം പട്ടാല്‍ സ്വദേശിയായ എല്‍ദോ വർഷങ്ങളായി കാക്കിയും കൃഷിയും ഒരുമിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയിട്ട്. കര്‍ഷക കുടുംബത്തില്‍ ജനിച്ച എല്‍ദോ ഏത് സ്റ്റേഷനില്‍ ചാര്‍ജ് എടുത്താലും അവിടെ കൃഷി നിര്‍ബന്ധമാണ്.
ഡ്യൂട്ടി സമയത്തിനും വളരെ മുന്നേ തന്നെ എല്‍ദോ സ്റ്റേഷനിലെത്തും. ശേഷം വര്‍ഷങ്ങളായി തുടരുന്ന കൃഷി പരിപാലനം. ഡ്യൂട്ടി സമയം അടുത്താല്‍ കാക്കിയണിഞ്ഞു കര്‍ഷകന്‍ എല്‍ദോയില്‍ നിന്നും എസ് ഐ എല്‍ദോയായി മാറും. ആദ്യതവണ കോട്ടപ്പടി സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന സമയത്ത് നടത്തിയ കൃഷികളുടെ തുടര്‍ച്ചയെന്നോണമാണ് ജൈവ പച്ചക്കറി കൃഷി ഇപ്പോഴും തുടരുന്നത്. കൃഷിയില്‍ മുഴുവന്‍ സഹപ്രവര്‍ത്തകരും എല്‍ദോയുടെ കൂടെയുണ്ട്.
Read Also: സമ്പൂർണ സാക്ഷരതയ്ക്ക് ഇന്നേക്ക് 34 വർഷം; കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനം
പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. പയര്‍, വെണ്ട, മത്തന്‍ തുടങ്ങി നിരവധിയിനം പച്ചക്കറികളാണ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കൃഷി ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലും മാതൃകയാക്കാവുന്ന പ്രവൃത്തിയാണെന്നാണ് ഇന്‍സ്‌പെക്ടര്‍ സാം ജോസ് പറയുന്നത്. ക്രമസമാധാന പാലനം കഴിഞ്ഞാലും ബാക്കി സമയം കൃഷി പരിപാലനത്തിനായി മാറ്റി വക്കും ഈ കാക്കിയിട്ട കര്‍ഷകന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

