‘തൊപ്പി’യുടേത് അനുകരണീയ മാതൃകയല്ല; നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി പൊലീസ്

യൂട്യൂബര്‍ തൊപ്പിയുടേത് അനുകരണീയ മാതൃകയല്ലെന്ന് പൊലീസ്. രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ നേടുന്ന തുക നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.

Also read- തൊപ്പിക്കെതിരെ വീണ്ടും കേസ്; വിണ്ടും അറസ്റ്റിലായേക്കും

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തൊപ്പി അറസ്റ്റില്‍

രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും. ഇത്തരത്തില്‍ നേടുന്ന തുക നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് വളാഞ്ചേരി പൊലീസ് മുഹമ്മദ് നിഹാലിനെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഈ മാസം 17ന് വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.

Also read- യൂട്യൂബര്‍ ‘തൊപ്പി’യെ അറസ്റ്റ് ചെയ്തു, പിടികൂടിയത് കതക് ചവിട്ടിപ്പൊളിച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News