കേരള പൊലീസിന് 144 പുതിയ വനിതാ കോൺസ്റ്റബിൾമാർ കൂടി

Kerala Police

പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ സേനയുടെ ഭാഗമായി. കേരള പോലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരേഡില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ് ഐ.പി.എസിനോടൊപ്പം മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവരിൽ 38 പേർ ബിരുദാനന്തര ബിരുദ ധാരികളും, 10 പേർ B Tech കാരും, 92 പേർ ബിരുദധാരികളുമാണ്. 9 മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീൽഡ് & ലത്തി ഡ്രിൽ, വൺ മിനിറ്റ് ഡ്രിൽ, സെറിമോണിയൽ ഡ്രിൽ, സ്വോർഡ് ഡ്രിൽ, കെയിൻ ഡ്രിൽ, മോബ് ഓപ്പറേഷൻ, ഒബ്സ്റ്റക്കിൾ കോഴ്‌സ്, ഫീൽഡ് ക്രാഫ്റ്റ് & മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷൻ & ഡിസ്പോസൽ, കരാട്ടേ, യോഗ, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും വിദഗ്‌ധ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ SOG യുടെ കീഴിൽ കമാൻ്റോ ട്രെയിനിംഗ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും, അത്യാധുനിക ആയുധങ്ങളായ എ കെ 47, താർ, ഇൻസാസ്, SLR, LMG, Glock Pistol, 9 MM Pistol, Carbine, എന്നിവയിൽ ഫയറിംഗ് പരിശീലനവും നൽകിയിട്ടുണ്ട്.

Also Read: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തർക്കിച്ച സംഭവം; ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ഇലക്ഷൻ കമ്മീഷന് പരാതി

ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ട്രാഫിക്ക് മാനേജ്‌മെൻ്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്റേണൽ സെക്യൂരിറ്റി, ഡിസാസ്റ്റർ മാനേജ്‌മെൻ്റ്, ഫോറൻസിക് സയൻസ്, Artificial Intelligence in Policing, Compassionate Communication and Intervention by Police (CCIP), ഫോറൻസിക് മെഡിസിൻ, കംപ്യൂട്ടർ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ, ഫസ്റ്റ് എയ്‌ഡ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് റൂം പരിശീലനവും നൽകിയിട്ടുണ്ട്.

കൂടാതെ കേരളം സമീപ കാലത്ത് നേരിട്ട പ്രളയകെടുതികൾ പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്ന വിഷയത്തിൽ ഇവർക്ക് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിലെ വിദഗ്ദ്ധർ പരിശീലനം നൽകിയിട്ടുണ്ട്.
കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കൊച്ചി നേവൽ ബേസിലും, ഫോർട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും, ഫോറൻസിക് മെഡിസിൻ പ്രായോഗിക പരിശീലനം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭ്യമാക്കിയിട്ടുള്ളതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News