ഹരിദാസനെ നാളെയും ചോദ്യം ചെയ്യും: ഏതെല്ലാം തലത്തിൽ ഗൂഢാലോചന ഉണ്ടായി എന്ന് അന്വേഷിക്കും

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണത്തിന് പിന്നല്‍ എതെല്ലാം തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷിക്കാന്‍ പൊലീസ്. രാഷ്ട്രീയ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി  ഹരിദാസനെ നാളെയും ചോദ്യംചെയ്യും. ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും കന്‍റോണ്‍മെന്‍റ്  പൊലീസിന്‍റെ തീരുമാനം.

താന്‍ സെക്രട്ടറിയേറ്റ് അനക്സ് രണ്ട് പരിസരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് ഹരിദാസന്‍ കുറ്റസമ്മതം നടത്തിയിരിന്നു. ഇന്ന് നടന്ന പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിലാണ്  ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പത്തനംതിട്ടയില്‍ അഖില്‍ മാത്യു വിവാഹ ചടങ്ങിന് പങ്കെടുക്കുന്ന  കൈരളി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് കേസില്‍ വ‍ഴിത്തിരിവായത്.

ALSO READ: ഭീഷണിപ്പെടുത്തി ബാറില്‍ കൊണ്ടുപോയി കത്തികാട്ടി കവര്‍ച്ച: കോ‍ഴിക്കോട് ഗുണ്ടാസംഘം അറസ്റ്റില്‍

അഖിൽ മാത്യുവിന്‍റെ പേര് പറഞ്ഞത് ബാസിത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്സ് രണ്ട് പരിസരത്ത് വച്ച് ആർക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ഹരിദാസന്‍റെ മൊ‍ഴികളിലെ വൈരുധ്യങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൈരളി ന്യൂസ് പത്തനംതിട്ടയിലെ വിവാഹ ചടങ്ങിലെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ഇതിന് പിന്നാലെ ഹരിദാസന്‍ വീണ്ടും മൊ‍ഴി മാറ്റി. തിരുവനന്തപുരത്ത് വെച്ച് പണം നല്‍കിയെന്നും എന്നാലത് വാങ്ങിയത് അഖില്‍ മാത്യു ആണോയെന്ന് അറിയില്ല, കണ്ണിന് കാ‍ഴ്ചയില്ല, സമയം ഓര്‍മയില്ല എന്നൊക്കെയായിരുന്നു.

ഇപ്പോള്‍ ഹരിദാസനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോ‍ഴാണ് സത്യങ്ങള്‍ വരിയായി പുറത്തുവരുന്നത്.

ALSO READ: സംസ്ഥാനത്ത് 182 കോടി മുടക്കി പുതിയ റോഡുകളും പാലങ്ങളും വരുന്നു: ഭരണാനുമതി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News