‘ഹെല്‍മെറ്റ് വെക്കണമെങ്കില്‍ സെലിബ്രിറ്റികള്‍ പറയണമായിരിക്കും’! വ്യത്യസ്ത ബോധവത്കരണ വീഡിയോയുമായി കേരളപൊലീസ്

ഇരുചക്ര വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ കരുതിയാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ഇപ്പോഴിതാ ഹെല്‍മെറ്റ് വെക്കണമെങ്കില്‍ സെലിബ്രിറ്റികള്‍ പറയണമായിരിക്കും എന്ന തലക്കെട്ടോടെ ഒരു വ്യത്യസ്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍.

 ഇരുചക്രവാഹനങ്ങളിൽ രണ്ട് ഹെൽമെറ്റ് നമ്മുടെ സംസ്ഥാനത്ത് നിർബന്ധിതവുമാണ്. ആളുകളുടെ ജീവന് സുരക്ഷനൽകുന്ന ഹെൽമെറ്റ് ഉപയോ​ഗിക്കുന്നത് നിയമം അനുസരിക്കുക മാത്രമല്ല. അത് നമ്മൾക്ക് വേണ്ടപ്പെട്ടവരുടെ കണ്ണ് നിറയാതിരിക്കാൻ നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തം കൂടിയാണ്.

Also Read : ‘എന്റെ ഗ്രാമം കേരളം പോലെ വികസിക്കണം’: ​വഡ്‌വാസ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിലെ എസ് എഫ് ഐ നേതാവ് സത്യേഷ ല്യൂവ

ഹെൽമെറ്റ് മാത്രമല്ല ഇനി ഇരുചക്രവാഹനങ്ങളിൽ ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റവും നിര്‍ബന്ധമാക്കുന്നു എന്ന വാര്‍ത്തയും ക‍ഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അടുത്ത വർഷം മുതലായിരിക്കും വാഹനങ്ങളിൽ എബിഎസ് നിർബന്ധിതമാക്കുന്നത്. ഇതിന് വാഹനത്തിന്റെ എഞ്ചിൻ ശേഷി പരി​ഗണിക്കുകയില്ല. എല്ലാ പുതിയ സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും എബിഎസ് നിർബന്ധിതമാക്കുമെന്നാണ് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News