കേരളാ പൊലീസ് ശബരിമല തീർത്ഥാടകന്റെ തല അടിച്ചുപൊട്ടിച്ചെന്ന വ്യാജപ്രചാരണം; കർശനനടപടിയുമായി പൊലീസ്

കേരളാ പൊലീസ് ശബരിമല തീർത്ഥാടകന്റെ തല അടിച്ചുപൊട്ടിച്ചെന്ന വ്യാജപ്രചാരണത്തിൽ കർശനനടപടിയുമായി പൊലീസ്. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ നടന്നതല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നടന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ALSO READ: വൃദ്ധയെ മരുമകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മരുമകൾ പോലീസ് കസ്റ്റഡിയിൽ

ശബരിമലയിൽ നടന്ന സംഭവമെന്ന പേരിൽ കഴിഞ്ഞ ദിവസം മുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ട്രിച്ചി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് ശേഷം ട്രിച്ചിയിലെ ക്ഷേത്രത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ഭക്തരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ എക്‌സിലൂടെ ആവശ്യപ്പെട്ടു.

ALSO READ: ശബരിമല ഭക്തരില്‍ ആശങ്കയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നു : കെ. രാധാകൃഷ്ണന്‍

ശബരിമലയിലെ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് നിരവധി വ്യാജപ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്നുവരുന്നത്. ഇതിനെതിരെ പല പ്രമുഖരും രംഗത്തുവന്നിട്ടുമുണ്ട്. അതിന്റെ പിന്നോടിയായാണ് ഈ പ്രചാരണവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News