മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഓടിച്ച ഇരുചക്ര വാഹനങ്ങള്‍; രക്ഷിതാക്കള്‍ നിയമനടപടി നേരിടേണ്ടി വരും

Kerala Police

മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌കൂളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ഇരുപതോളം ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊണ്ടോട്ടി പൊലീസാണ് പരിശോധന നടത്തിയത്.

ALSO READ: ‘ശാസ്ത്രാവബോധമുള്ള തലമുറയെ വളര്‍ത്തി എടുക്കുന്നതിനുള്ള നിര്‍ണായക ചുവട് വയ്പാണ് സയന്‍സ് സിറ്റി’: മുഖ്യമന്ത്രി

കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലെ അരിമ്പ്ര, കുഴിമണ്ണ, ചുള്ളിക്കോട്, മുതുവല്ലൂര്‍, കൊട്ടപ്പുറം, മേലങ്ങാടി, തടത്തില്‍പ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലാണ് പൊലീസ് മഫ്റ്റിയില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിക്ക് കൈമാറുമെന്നും കുട്ടികള്‍ ഓടിച്ച വാഹനത്തിന്റെ ഉടമസ്ഥനോ രക്ഷിതാവിനോ എതിരെ നിയമ നടപടികള്‍ കൈകൊള്ളുമെന്നും പൊലീസ് പറഞ്ഞു.

ALSO READ: അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രോഡ് മുദ്ര ചാര്‍ത്തി എസ്ബിഐ; നടപടി ഞെട്ടലുളവാക്കുന്നതെന്ന് അഗര്‍വാള്‍ ലോ അസോസിയേറ്റ്‌സ്

35000 രൂപ പിഴ ഈടാക്കും. സ്‌കൂളുകളില്‍ നിയന്ത്രണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News