ഷൈന്‍ ടോം ചാക്കോക്കെതിരെ കേസെടുക്കും; അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ്

shine-tom-chacko

ഷൈന്‍ ടോം ചാക്കോക്കെതിരെ കേസെടുക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എന്‍ ഡി പി എസിലെ 29, 27 വകുപ്പ് പ്രകാരം ആയിരിക്കും കേസെടുക്കുക. അതിന്റെ ഭാഗമായാണ് പരിശോധനയെന്നും എ സി പി അറിയിച്ചു. ഷൈനിനെ ചോദ്യം ചെയ്യുന്നത് നാല് മണിക്കൂർ പിന്നിട്ടുണ്ട്.

ഷൈന്‍ ടോം ചാക്കോയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. രാസലഹരി ഉപയോഗിച്ചോയെന്നതിനാണ് പരിശോധന നടത്തുക. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് വിളിപ്പിച്ച ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

Read Also: ഷൈനിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും

ഗുണ്ടകളെന്ന് കരുതി ഭയന്നാണ് ഓടിയതെന്നാണ് ഷൈന്‍ പറഞ്ഞത്. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന രണ്ട് ഫോണുകൾ ഇയാൾ കൊണ്ടുവന്നിട്ടില്ല. വാട്സാപ്പ് കോള്‍, സന്ദേശങ്ങള്‍, യു പി ഐ ഇടപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഷൈനില്‍ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എ സി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക് സെല്‍ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News