കേരളത്തിൽ 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പവർ കട്ട് മടങ്ങിവന്നിരിക്കുന്നു, അല്ല അധികാരത്തിലേറി ദിവസങ്ങൾക്കകം മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും പവർ കട്ടിനെ വീണ്ടും മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂർ വെച്ചാണ് ദിവസേന വൈദ്യുതി മുടങ്ങുന്നത്. അതും രാത്രിയിൽ.
ലോഡ്ഷെഡിങ്ങും പവർ കട്ടെന്നും കേൾക്കാത്ത കൊച്ചുകുട്ടികൾക്ക് പോലും ഇന്ന് പവർകട്ട് എന്താണെന്ന് മനസിലായി. പഠിക്കേണ്ട സമയത്ത് ഇരുട്ടിലിരിക്കുകയാണ് അവർ. മെഴുകുതിരി വെട്ടത്തിൽ അക്ഷരങ്ങൾ വായിച്ചുപഠിക്കേണ്ട ഗതികേടിലേക്ക് കുരുന്നുകളെ എത്തിച്ചിരിക്കുകയാണ് ‘പൂക്കി വിസ്മയം’.
ഇപ്പോഴിതാ ഒരു കുഞ്ഞിന്റെ ഡയറിയാണ് ശ്രദ്ധനേടുന്നത്. സ്കൂൾ വിട്ട് വന്നശേഷമുള്ള അനുഭവമാണ് ഡയറിയിൽ. ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണെന്നും ഇന്നും കറന്റ് പോയെന്നും കുട്ടി എഴുതിയത്. താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ലെന്ന് ആ കുരുന്ന് ഡയറിയിൽ എഴുതിവെച്ചു. ഈ ഡയറി കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പവര്‍ കട്ട് ഇനിയും തുടരാനാണ് സാധ്യത. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ച് പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

