വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം, 6000 മെഗാവാട്ട് കടന്നു; ആഭ്യന്തര ഉത്പാദനം കൂട്ടുമെന്ന് കെഎസ്ഇബി

KSEB

സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിനിടെ വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം. 6012 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കടന്നത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ട് പിന്നിട്ടു. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു നേരത്തെയുള്ള വൈദ്യുതി ഉപഭോഗ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റായിരുന്നു.

അതേസമയം, വൈദ്യുതി ഉപഭോഗം കൂടിയത് കെ എസ് ഇ ബിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ചൂട് വർധിച്ചതോടെ വീടുകളിൽ എസി , കൂളർ എന്നിവയുടെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം കൂടാൻ കാരണം.

ALSO READ: ‘പ്രിൻസിപ്പൽ പറയുന്ന കാര്യങ്ങളിൽ സംശയമുണ്ട്, എന്ത് ചികിത്സയാണ് നിതിന് നൽകിയതെന്ന് വ്യക്തമാക്കണം’; കോളേജ് അധികൃതര്‍ക്കെതിരെ നിതിൻ്റെ സഹോദരി

അതേസമയം, ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് കെ എസ് ഇ ബി അറിയിച്ചു. എന്നാൽ, പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സർചാർജിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നുള്ള സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News