സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; പവർകട്ട് ഒഴിവാക്കി കെഎസ്ഇബി

kseb in rain

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ. വേനൽചൂട് കനക്കുന്നതിനിടയിൽ ഇന്നലെയാണ് റെക്കോർഡുകൾ തിരുത്തിയുള്ള വൈദ്യുതി ഉപയോഗം ഉണ്ടായത്. ഇന്നലെ മാത്രം 5,802 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. 2024 മെയ് 2ഇന് 5,797 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. എന്നാൽ വമ്പിച്ച വൈദ്യുതി ഉപയോഗം ഉണ്ടായിരുന്നിട്ടും വൈദ്യുതി വിതരണത്തിൽ ഒരു നിമിഷം പോലും മുടക്കം സംഭവിക്കില്ലെന്നു ഉറപ്പു വരുത്താൻ കെ എസ് ഇ ബിയ്ക്ക് സാധിച്ചു.

Also Read: അഞ്ച് ലക്ഷം ലൈഫ് ഭവനങ്ങൾ, 20 ലക്ഷം പേർക്ക് സുരക്ഷിത താമസം; എൽഡിഎഫ് സർക്കാർ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

വൈദ്യുതി ഉപഭോഗം വർധിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News