കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് ലീഗിന് സെപ്റ്റംബര്‍ രണ്ടിന് തുടക്കം

Kerala Premier League

ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിന് സെപ്റ്റംബര്‍ രണ്ടിന് തുടക്കമാകും. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. താര ലേലം ഇന്ന് നടക്കും.

കേരളത്തിന്റെ സ്വന്തം ഐപിഎല്ലായ കേരള പ്രീമിയര്‍ ലീഗിന്റെ താര ലേലത്തിലേക്ക് 168 കളിക്കാരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കണ്‍.

Also Read : പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍; പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി അമന്‍ സെഹ്‌റാവത്ത്

6 ടീമുകളാണ് കെപിഎല്ലില്‍ ഉള്ളത്. പി എ അബ്ദുള്‍ ബാസിത് ഐക്കണായ ട്രിവാന്‍ഡ്രം റോയല്‍സ്, സച്ചിന്‍ ബേബിയുടെ നേതൃത്വത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, മുഹമ്മദ് അസറുദ്ദീന്‍ നായകനാകുന്ന ആലപ്പി റിപ്പിള്‍സ്, ബേസില്‍ തമ്പി ഐക്കണായ കൊച്ചി ബ്ലു ടൈഗേഴ്‌സ്, വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ടൈറ്റന്‍സ്, റോഹന്‍ എസ് കുന്നുമ്മല്‍ നായകനാകുന്ന കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സ്.

20 കളിക്കാരെ വീതം ഓരോ ടീം ഫ്രാഞ്ചൈസികളും ലേലത്തിലുടെ കണ്ടെത്തും. A,B,C എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. IPL, രഞ്ജി ട്രോഫി താരങ്ങള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തില്‍ രണ്ട് ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം. ബി വിഭാഗത്തില്‍ ഒരു ലക്ഷം രൂപയും സി വിഭാഗത്തില്‍ അന്‍പതിനായിരം രൂപയുമാണ് അടിസ്ഥാന വില.

തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 2 മുതല്‍ 19 വരെയാണ് മത്സരങ്ങള്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News