
സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാനതല യോഗം ഇന്ന് തൃശൂരിൽ നടക്കും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ യോഗം ഇന്ന് രാവിലെ 11 മണിക്കാണ് നടക്കുക. വിവിധ ജില്ലകളിലെ നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുള്ള സർക്കാർ തീരുമാനം യോഗത്തിൽ ചർച്ചയാകും. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സ്വകാര്യ മേഖലയെ തകർക്കുമെന്നാണ് സംഘടനയുടെ നിലപാട്. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്.
ഇന്ധന വില വർധനയും യോഗത്തിൽ ചർച്ചയാകും. ഇന്ധന വില കുത്തനെ ഉയരുന്നത് മൂലം ജീവനക്കാർക്ക് വേതനം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. അതേസമയം സ്വകാര്യ മേഖലയ്ക്ക് അനുകൂലമായ സർക്കാർ നിലപാട് ഉണ്ടായില്ലെങ്കിൽ സംഘടനയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സാധ്യത.
Private bus owners in Kerala are holding a state-level meeting in Thrissur today to discuss the impact of free travel for women in KSRTC ordinary buses.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

