കേന്ദ്രത്തിനെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും; പ്രതിപക്ഷത്തിനും ക്ഷണം

കേന്ദ്ര അവഗണനയ്‌ക്കെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം. ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് ദില്ലി ജന്ദര്‍മന്ദിറിന് മുന്നിലാണ് പ്രതിഷേധ പ്രകടനം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പ്രതിപക്ഷത്തിനും ക്ഷണമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പ്രക്ഷോഭ വിവരം അറിയിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: ‘രാജ്യത്ത് ഇന്ന് മതത്തെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നു’: ബൃന്ദ കാരാട്ട്

യുഡിഎഫ് എംപിമാരും എംഎല്‍എമാരും കൂടി പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എട്ടാം തീയതി വൈകിട്ട് 4 മുതല്‍ 6 മണിവരെ ബൂത്ത് അടിസ്ഥാനത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. കേരള ജനതയുടെ വികാരമായി പ്രതിഷേധം മാറണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എല്ലാ മേഖലയിലെയും എല്ലാ വിഭാഗം ആളുകളെയും അണിചേര്‍ക്കും. കേരളമാകെ ദില്ലി പ്രക്ഷോഭ സന്ദേശം എത്തിക്കും. വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News