
ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്‍സി പരീക്ഷ റദ്ദാക്കി. ഉച്ചയ്ക്ക് 1.30ന് ആയിരുന്നു പരീക്ഷ. ഇതിനായി ഉദ്യോഗാർഥികൾ ഹാളിൽ കയറി ഇരുന്ന ശേഷമാണ് പരീക്ഷ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചത്.
ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് വീഴ്ച സംഭവിച്ചത്. കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി തസ്തികകൾ ഉൾപ്പെടെയുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകുകയായിരുന്നു. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.
ALSO READ: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതെ വി ഡി സതീശൻ; കോട്ടയത്ത് ഉണ്ടായിട്ടും ക്ഷണം ലഭിച്ചില്ല
പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അധികൃതർ അറിഞ്ഞത്. കോഴിക്കോടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതായാണ് വിവരം. അതേസമയം പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
The Kerala PSC cancelled a recruitment examination after candidates were reportedly given the wrong question paper at an examination centre in Alappuzha.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

