കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. പ്രതിവർഷം ശരാശരി 30,000 നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ദുർബലമാണ് പി എസ് സി എന്നും ഇടതുപക്ഷ മനോഭാവമാണ് കേരളത്തിലെ മാറ്റത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ്‌ സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ വിവിധ കാര്യങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കൊല്ലപ്പെടുത്തുന്ന സംഭവം വരെ ഉണ്ടായി എന്നും ഇതൊക്കെ കേരളത്തിന് പുറത്ത് നടക്കുന്ന സംഭവമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശരിയായ രീതിയിൽ കേരളത്തിൽ സാമൂഹ്യനീതി ശരിയായ രീതിയിൽ ഉറപ്പുവരുത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി എസ് സി.എന്നാൽ ഈ സ്ഥാപനത്തിനെ താറടിക്കുന്ന നടപടിയാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ALSO READ:ബിജെപിയെ വെള്ള പൂശുന്ന വി ഡി സതീശൻ; വിമർശനവുമായി തോമസ് ഐസക്

പി എസ് സിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അപ്പോഴും കൃത്യമായ രീതിയിൽ എല്ലാം നടത്തിക്കൊണ്ടു പോകാൻ പി എസ് സി ക്ക് കഴിയുന്നു എന്നത് അഭിമാനാർഹമായ കാര്യം. മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്രമാണ് നിയമനം. കഴിഞ്ഞ ഏഴര വർഷത്തിനിടെ രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിനകം നിയമനം നടത്തി. പക്ഷെ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം സ്വകാര്യവത്കരിച്ചുവെന്നും പറഞ്ഞു. റെയിവേയിൽ മാത്രം മൂന്നു ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുണ്ട്.സാധാരണ നിലയിലെ നിയമനം അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി എടുത്തുകാട്ടി.

കരാർ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് പേരെ പൊതുമേഖലാ സ്ഥാപനങ്ങളിൽ വയ്ക്കുന്നു.രാജ്യം വലിയ പ്രതിസന്ധിയുടെ കടന്നുപോകുന്ന സാഹചര്യമാണ്.മതേതര സങ്കല്പത്തെ മതരാഷ്ട്രവാദം കൊണ്ട് നേരിടാനാണ് നീക്കം.പ്രസിഡൻസി സംവിധാനത്തിലേക്ക് രാജ്യത്തെ തള്ളി വിടാനുള്ള ബോധപൂർവമായ നീക്കം.സംഘപരിവാറിന്റെ തുറന്ന മുഖം രാജ്യത്ത് പ്രകടിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ALSO READ:സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ്
വംശഹത്യ രാജ്യത്ത് ആവർത്തിക്കുന്നുസംഘപരിവാറിന് രാജ്യത്ത് വേരോട്ടം ഉണ്ടായാൽ സമൂഹത്തിനും രാജ്യത്തിനും വലിയ നാശം ഉണ്ടാകുമെന്നും ഇത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ആദ്യ ഘഡു നൽകിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് തുക നൽകിയെന്നും ഇതൊന്നും കാണാതെ എങ്ങനെ കേരള സർക്കാരിനെ പഴിചാരം എന്നതിൽ ഗവേഷണം നടത്തുന്നവരെ ഇവിടെ കാണാം എന്നും മുഖ്യമന്ത്രി പറഞ്ഞു.ആ കൂട്ടത്തിൽ ചില രാഷ്ട്രീയ പ്രവർത്തകരും ചില മാധ്യമപ്രവർത്തകരും ഉണ്ട്. കടമെടുപ്പ് പരിധി 3 ശതമാനമായി വെട്ടിക്കുറച്ചു,ഇതും എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്,സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ഞെരുക്കുന്നതിനാണ് കേന്ദ്രം ഇത്തരം നടപടി സ്വീകരിക്കുന്നത്.

ALSO READ:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാന്‍ സാധ്യത

സംസ്ഥാനം 4 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷനിലൂടെ നൽകി കഴിഞ്ഞു.സംസ്ഥാനത്ത് ഒരാളും അതി ദരിദ്ര്യരായി കഴിയാൻ പാടില്ല,അതിന്റെ അടിസ്ഥാനത്തിൽ അവരെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys