ഇന്നും തുടരും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Rain

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് നിലനിൽക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോ,ട് വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

ALSO READ: ചാൻസിലറുടെ വിദ്യാർഥി വിരുദ്ധ നിലപാട്: ഗവർണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ ബാനർ ഉയർത്തും

അതേസമയം തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ഗുജറാത്ത് തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തീരദേശ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News