മഴ തണുത്തു; ഇന്നത്തെ മുന്നറിയിപ്പുകൾ അറിയാം

heavy-rain-alert-kerala

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അലർട്ടുകളില്ലെങ്കിലും, ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ എട്ടു ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ , വടക്കു കിഴക്കൻ അറബിക്കടൽ , വടക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിന് സാധ്യത.

ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വിദഗ്ധ സമിതി

തെക്കൻ തമിഴ്നാട് തീരം ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 – 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News