
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, തൃശ്ശൂർ, മലപ്പുറം, ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. പകരം ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചു. നിലവിൽ 10 ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു.
അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ, കല്ലൂപ്പാറ സ്റ്റേഷൻ- CWC), അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ & കക്കടശ്ശേരി സ്റ്റേഷൻ)
ALSO READ: ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്‍തതായി പരാതി
മഞ്ഞ അലർട്ട്
പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ & ആറന്മുള സ്റ്റേഷൻ, മടമൺ സ്റ്റേഷൻ -CWC), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, തുമ്പമൺ -CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ -CWC)
കോട്ടയം : മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം & കൊല്ലിക്കൽ സ്റ്റേഷൻ)
മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)
തൃശൂർ: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ), കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ -CWC)
പാലക്കാട്: കാവേരി (കോട്ടത്തറ സ്റ്റേഷൻ -CWC)
വയനാട് : കബനി (ബാവേലി, കേളോത്ത്കടവ് & പനമരം, കാവേരി (മുത്തൻകര സ്റ്റേഷൻ – CWC)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here