ഇന്നും മഴയാണേ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ; നാളെയോടെ കാലവർഷം എത്തിയേക്കും

Kerala rain alert

സംസ്ഥാനത്ത് നാളെയോടെ കാലവർഷം എത്തുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാല് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയാകും ലഭിക്കുക. 10 ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.

ALSO READ: സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ച: മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്രം; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. തീരദേശ മേഖലയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Heavy rainfall continues in Kerala as the India Meteorological Department issues orange and yellow alerts across multiple districts. Monsoon is expected to arrive in the state by tomorrow with strong winds and coastal advisories.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News