
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഓറഞ്ച് അലേർട്ട് നിലവിൽ ഒരു ജില്ലയിൽ മാത്രമണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ ജില്ലയിലാണ് നിലവിൽ ഓറഞ്ച് അലേർട്ട് തുടരുന്നത്.
8 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇപ്പോൾ യെല്ലോ അലേർട്ട് ഉള്ളത്. നാളെ 3 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
രാവിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ( തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, തൃശൂർ ) ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇത് പിൻവലിച്ചാണ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ മാത്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
Kerala Rain Alert Updated: Orange Alert Restricted to Kannur, Yellow Alert in 8 Districts.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

