മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ… ; യെല്ലോ അലേർട്ട് 7 ജില്ലകളിൽ

Kerala Rain Alert Updated

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് ഉള്ളത്.

മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ മറ്റന്നാൾ വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിന് വിലക്കുള്ളത്.

ALSO READ: പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരൻ; ഭാരതിരാജയെ അനുസ്മരിച്ച് പിണറായി വിജയൻ

നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലക്‌ളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

നേരത്തെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെ അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. അതേസമയം ഇന്നു മുതൽ മൂന്നു ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News