കാലവർഷം എത്താറായി; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

rain alert in kerala today

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ALSO READ: ‘സ്കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുമുള്ള ശ്രമം’; സംഘപരിവാർ അജണ്ടയോടെ പി.എം. ശ്രീ നടപ്പിലാക്കാൻ ശ്രമിച്ചാൽ എസ്.എഫ്.ഐ ശക്തമായി പ്രതിരോധിക്കുമെന്ന് ആദർശ് എം. സജി

കേരള – ലക്ഷദ്വീപ്‌ തീരങ്ങളിൽ ഇന്ന് (25/05/2026) മുതൽ 27/05/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്ന് (25/05/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ആണ് അറിയിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താനും സാധ്യതയുണ്ട്. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, കന്യാകുമാരി തീരം, തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ-മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാൻ സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News