കനത്ത മഴ; സംസ്ഥാനത്ത് പലയിടങ്ങളിലായി വ്യാപക നാശനഷ്ടം

RAIN DAMAGE KERALA

സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം. കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ രണ്ടു വീടുകൾക്ക് ഭാഗികമായി തകർന്നു. പുന്നക്കൽ സുരേന്ദ്രൻ, അമ്മിണി തമ്പി എന്നിവരുടെ വീടുകളാണ് തകർന്നത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയം കോസടിയിൽ ബാബുവിൻ്റെ വീടും മരം വീണ് തകർന്നു. കോരുത്തോട് പഞ്ചായത്തിലും മരം വീണ് ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു

കോതമംഗലം മേഖലയിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ, കുറ്റിയാംചാൽ പ്രദേശത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരങ്ങളും കടപുഴകി വീണു. കുറ്റിയാംചാൽ സ്വദേശി ലിജോയുടെ വീടിൻ്റെ മേൽക്കൂര കാറ്റത്ത് പറന്നു പോയി. ഷിനാജ്, ഐപ്പ്, ബിനു എന്നിവരുടെ വീടിനു മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. മമ്മദ്, ജോസ്, ജോൺസൺ തുടങ്ങിയവരുടെ റബ്ബർ, തേക്ക് മരങ്ങൾ കാറ്റത്ത് കടപുഴകി വീണു.

കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് വാൾ ഇടിഞ്ഞ് വീണ് അപകടം. സർവീസ് സ്റ്റേഷൻ, ടോറസ് ലോറി, കള്ളുഷാപ്പ് എന്നിവയ്ക്ക് മുകളിലേക്കാണ്. കോൺക്രീറ്റ് വാൾ വീണത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ സർവീസ് സ്‌റ്റേഷനിലെ തൊഴിലാളി മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News