ഇന്നും മഴ തന്നെ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

kerala-rain-alert today

അടുത്ത രണ്ട് മണിക്കൂറിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ‌പ്രഖ്യാപിച്ചു. അടുത്ത രണ്ട് മണിക്കൂർ മാത്രമാണ് മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ASLO READ: ശബരിമല സ്വർണക്കൊള്ള: പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകന് ദേവസ്വം വകുപ്പിൽ നിയമനം; ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യൂസിന്

മറ്റു ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്. ഇടവേളകളോട് കൂടിയതോ, അൽപ്പം തുടർച്ചയായി ഉള്ളതോ ആയ ഇടത്തരമോ ശക്തമോ ആയ മഴ സാധ്യതകൾ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും തുടരും. മധ്യ തെക്കൻ കേരളത്തിലെ ജില്ലകളിൽ ആണ് താരതമ്യേന കൂടുതൽ മഴയ്ക്ക് സാധ്യത. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News