മ‍ഴയിൽ കുളിക്കാനൊരുങ്ങി സംസ്ഥാനം: 8 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു; ഇടിമിന്നൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം ഉണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,പാലക്കാട്‌, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നിലവിൽ മഴ മുന്നറിയിപ്പുള്ളത്.

തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതിനാൽ വരുംദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

ALSO READ; ‘അന്ന് മാതൃകാ പൊലീസ് ഉദ്യോഗസ്ഥൻ, ഇന്ന് സംഘി പൊലീസ്’; പെരിന്തൽമണ്ണ വിസ്ഡം സമ്മേളനവും വർഗീയ ധ്രുവീകരണശ്രമവും; എണ്ണയൊഴിച്ച് ഷാഫി പറമ്പിലും

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

മെയ് 27 ഓടെ കേരളത്തിൽ മൺസൂൺ കാലം തുടങ്ങുമെന്നും പ്രവചനമുണ്ട്. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയാണ് നിലവിൽ കണക്കാക്കുന്നത്. അതേസമയം കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali