മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

Rain Alert kerala oct 27

മഴക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു.138 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലുമാണ് ഈ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നെടുമങ്ങാട് താലൂക്കില്‍ 31 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട്ടാക്കടയില്‍ എട്ടു വീടുകളും വര്‍ക്കലയില്‍ 38 വീടുകളും ഭാഗികമായി തകര്‍ന്നു.

ALSO READ: ദേശീയ പാതയിലെ വിള്ളൽ പരിശോധന; വിദഗ്ധസംഘം നാളെ കേരളത്തിൽ

ഏറെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റിന്‍കര താലൂക്കില്‍ 52 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ENGLISH NEWS SUMMARY: 144 houses have been damaged in the rain-related incidents in Thiruvananthapuram district. 138 houses have been partially damaged and six houses have been completely damaged. This damage has been reported due to the heavy rain and wind that has been lashing the district for the past six days.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News