മഴ മാറിയിട്ടില്ല; നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala rain alert

കനത്ത മഴയ്ക്കും മഴക്കെടുതികൾക്കും ഒടുവിൽ ശക്തി കുറഞ്ഞ് കാലവർഷം. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. എന്നാൽ, ആശ്വസിക്കാൻ വരട്ടെ നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, കോട്ടയം ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നത്.

also read; ഓർഡിനറിയിലെ സൗജന്യ യാത്ര: ‘സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോ ?’; കെ ബി ​ഗണേഷ് കുമാർ

മറ്റ് ജില്ലകളിലൊന്നും നിലവില്‍ ഇന്ന് മ‍ഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം മഴ മുന്നറിയിപ്പുള്ള സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മ‍ഴയ്ക്കും സാധ്യതയുള്ളയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലായി മഴ കുറയുന്നതായാണ് കാണുന്നത്. മലയോര മേഖലകളിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. അതേസമയം മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News